VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം നടത്തി

തൊടുപുഴ: നഗരസഭാ പ്രദേശത്തെ വിവിധ ഹിന്ദു സമുദായ സംഘടകളുടേയും ക്ഷേത്ര കമ്മറ്റികളുടേയും ഹൈന്ദവ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് അഞ്ചിന്‌ തൊടുപുഴ പഴയ ബസ്സ്‌സ്റ്റാന്റ്‌ മൈതാനിയിൽ(അയോദ്ധ്യ നഗറിൽ) നടക്കുന്ന മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം പുതുക്കുളം ശ്രീ നാഗരാജ ക്ഷേത്രത്തിൽ നടത്തി. പുതുക്കുളം ജയകൃഷ്ണൻ തിരുമേനിക്ക്‌ ഹിന്ദു ഏകത സമിതിയുടെ ചെയർമാൻ ബാബു പരമേശ്വരൻ നോട്ടീസ് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, ആദരണ സഭ, കലാ സന്ധ്യ എന്നിവ നടക്കും.

തെടുപുഴ നഗരസഭയുടെ മുൻ മുനിസിപ്പൽ ചെയർമാൻ ബാബു പരമേശ്വരൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരി സമ്മേളനത്തിൽ ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വൽസൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും മഹിള സമന്വയ വേദി സംസ്ഥാന സമിതി അംഗം മിനി ഹരികുമാർ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി വി.ബി പ്രശാന്ത് തുടങ്ങിയവ്ർ പ്രസംഗിക്കും.

വിവിധ ഹിന്ദു സമുദായ സംഘടനാ നേതാക്കളും വിവിധ ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും. ആദരണ സഭയിൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച ജന്മഭൂമി മുൻ മുഖ്യ പത്രാധിപരും തൊടുപുഴ സ്വദേശിയുമായ പി നാരായണനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള കലാ സന്ധ്യയും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *