VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ആൾ അറസ്റ്റിൽ

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം നോർത്ത് എഎസ്ഐ പി.എൻ. സന്തോഷിനെയാണ് വാഹനപരിശോധനക്കിടെ കാർ ഇടിച്ചുതെറിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചാണ് കാർ കടന്നുപോയത്. പരുക്കേറ്റ എഎസ്ഐ ബോണറ്റിൻറെ മുകളിലേക്ക് വീഴുകയും കുറച്ച് ദൂരം അദ്ദേഹത്തെയും കൊണ്ട് മുന്നോട്ട് പോകുകയും ചെയ്തു. കാർ പതുക്കെ നിർത്തിയ ശേഷം പെട്ടെന്ന് വാഹനം മുന്നോട്ട് എടുക്കുകയും പൊലീസുകാരനെ തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *