തിരുവനന്തപുരം: വർക്കലയിൽ 52 വയസ്സുള്ള സ്ത്രീയെ മരുമകൻ ബലാത്സംഗ ചെയ്യാൻ ശ്രമിച്ചതായി പരാതി. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ഊർജിതമായ അന്വേഷണം നടത്തുകയാണ് വർക്കല പൊലീസ്. ഫെബ്രുവരി 18നാണ് സംഭവം നടന്നത്. പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്നാണിപ്പോൾ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചത്. സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ കയറി വായ് പൊത്തിപിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. ബഹളം വെച്ച് കുതറി മാറി ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നാണ് വിവരം.
