തൊടുപുഴ: കേരള കോൺഗ്രസ് ജേക്കബ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി യോഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി റെജി ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സ പിഴവും മൂലം ഒമ്പത് വയസ്സുള്ള പെൺകുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവം വളരെ ഗുരുതരമായ വീഴ്ചയാണെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിൽ പ്രസവിച്ച 21 കാരിയുടെ ശരീരത്തിൽ നിന്നും 75 ദിവസത്തിന് ശേഷം കോട്ടൺ തുണി പുറത്തെടുത്തതും ഞെട്ടിക്കുന്ന ചികിത്സ പിഴവ് സർക്കാർ ആശുപത്രികളുടെ ഡയാലിസിസ് മെഷീനുകളുടെ തകരാറായത് മൂലം കിഡ്നി രോഗികൾ മരിക്കുവാൻ ഇടയായത് ഗുരുതരമായ വീഴ്ച. ശബരിമല പോലുള്ള വിശുദ്ധ ആരാധനാലയത്തിൽ ഗുരുതരമായ കൊള്ളകൾ നടന്നിട്ടും സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ല.
ഇടതുപക്ഷ മുന്നണിയിലെ ഉന്നതന്മാർ സംഭവത്തിൽ ഉൾപ്പെട്ടതായി പുറത്തുവരുന്ന സാഹചര്യത്തിൽ സർക്കാരിന് വ്യക്തമായ ഉത്തരവാദിത്വം ഉണ്ടെന്നും യോഗം വിലയിരുത്തി. കൊലക്കേസ് അടക്കമുള്ള ക്രിമിനലുകൾക്ക് യഥേഷ്ടം പരോൾ ലഭിക്കുകയും അവർക്ക് വിലസി നടക്കുവാൻ പോലീസിന്റെ സഹായവും ഈ ഭരണകൂടം നൽകുമ്പോൾ നിരപരാധികളായ ധാരാളം പേർ അഴിക്കുള്ളിൽ കിടക്കുന്നു. കേരളത്തിലെ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമ്പോൾ അത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ ക്രിമിനലുകളെ തുറന്നു വിടുന്ന വകുപ്പായ ആഭ്യന്തരം മാറിയിരിക്കുന്നു. യോഗത്തിൽ സാം ജോർജ്, അനിൽ പയ്യാനിക്കൽ, ബാബു വർഗീസ്, ബേസിൽ ബാബു, സജി തടത്തിൽ, തോമസ് വണ്ടാനം, റഫ്സൽ സലീം എന്നിവർ പ്രസംഗിച്ചു.
