VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുന്മാർ പണിമുടക്കും. ബുധനാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും. നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം. തീരുമാനം എടുക്കേണ്ടത് സർക്കാരെന്നാണ് ആശുപത്രി മാനേജ്മെൻറുകളുടെ നിലപാട്. പല മാനേജ്‌മെൻറും ശമ്പള പരിഷ്‌കരണത്തിന് തയാറാണെങ്കിലും സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് വേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *