VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സുധാകരനെ ഫോണിൽ വിളിച്ച് എം.വി ​ഗോവിന്ദൻ

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചതായാണ് വിവരം.

മെമ്പർഷിപ് പുതുക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് താൻ ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എം.വി. ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. എന്നാൽ മെമ്പർഷിപ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും സുധാകരൻ ആവർത്തിക്കുകയായിരുന്നു. ബുധനാഴ്ചയാണ് പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി പാർട്ടിയോടുള്ള അമർഷം പരസ്യമാക്കി ജി. സുധാകരൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിൽ എം.വി. ഗോവിന്ദനെതിരെയും വിമർശനം ഉയർന്നിരുന്നു. സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും ഫോണിൽ വിളിച്ചിരുന്നു.

അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നാണ് സുധാകരൻ നാസറിനോട് പറഞ്ഞത്. തെരഞ്ഞെടുപ്പു കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ സുധാകരനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനുള്ള ഊർജിത ശ്രമമാണ് സിപിഎം നിലവിൽ നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *