VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ബാം​ഗ്ലൂരിൽ പഴകിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

ബാം​ഗ്ലൂർ: മൂന്നു ദിവസം മുൻപു വച്ച സാമ്പാർ ഭക്ഷണത്തിനൊപ്പം നൽകിയതിനെച്ചൊല്ലിയുണ്ടായ കലഹത്തിനൊടുവിൽ ഇരുപത്തേഴുകാരി ജീവനൊടുക്കി. ബംഗളൂരു സ്വദേശി രംഗസ്വാമിയുടെ ഭാര്യ കാവ്യയാണ് ജീവനൊടുക്കിയത്. ഇരുവർക്കും നാല് വയസുള്ള ഒരു കുഞ്ഞുമുണ്ട്. അഞ്ച് വർഷം മുൻപാണ് രംഗസ്വാമി കാവ്യയെ വിവാഹം കഴിച്ചത്. മൂന്ന ദിവസം മുൻപ് പാചകം ചെയ്ത സാമ്പാർ തന്നെ തുടർച്ചയായി വിളമ്പിയതോടെ രംഗസ്വാമി കാവ്യയുമായി വഴക്കിട്ടിരുന്നു. കലഹം രൂക്ഷമായതോടെ രംഗസ്വാമി കാവ്യയെ മർദിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുയരുന്നുണ്ട്. തൊട്ടു പിന്നാലെ കാവ്യ വീട്ടിൽ കൃഷിയാവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കളനാശിനി കഴിച്ചു. യുവതിയുടെ ആരോഗ്യം മോശമായതിനെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ടു നൽകും. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *