VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് തിരിച്ചടി

കൊച്ചി: ശബരിമല സ്വർണകൊള്ളകേസിൽ തന്ത്രി കണ്ഠര് രാജീവര്ർക്ക് തിരിച്ചടി. തന്ത്രിക്ക് കേസിൽ പങ്കില്ലെന്ന വിചാരണകോടതിയുടെ പരാമർശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ പരാമർശം. കേസിൽ തന്ത്രിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസിൽ തന്ത്രിക്ക് അനുവദിച്ച സ്വാഭാവിക ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. കട്ടിളപ്പാളി കൊടുത്തുവിട്ടതിൽ തന്ത്രിക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാന്വൽ ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപ്പാളി കൊണ്ടുിപോകാൻ ദേവസ്വം ബോർഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനൽ ഗൂഢാലോചനയ്ക്ക് പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും ആയിരുന്നു വിജിലൻസ് കോടതിയുടെ നിരീക്ഷണം. ഈ പരാമർശങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തതിരിക്കുന്നത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Leave a Comment

Your email address will not be published. Required fields are marked *