VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അമേരിക്കൻ‌ കറൻസി നോട്ടുകളിൽ ഇനി മുതൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിക്കും

വാഷിങ്ങ്ടൺ: അമേരിക്കൻ കറൻസി നോട്ടുകളിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി. ഒരു സിറ്റിങ്ങ് പ്രസിഡൻ്റ് യുഎസ് പണത്തിൽ ഒപ്പിടുന്നത് ചരിത്രത്തിൽ‌ ആദ്യമാണ്. അമെരിക്കൻ സ്വാതന്ത്യത്തിൻറെ 250-ാംവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നോട്ടുകളുടെ പുനർ രൂപകൽപ്പന. കഴിഞ്ഞ 165 വർഷമായി യുഎസ് ട്രഷററുടെ ഒപ്പായിരുന്നു നോട്ടുകളിൽ ഉണ്ടായിരുന്നത്. ഇനി മുതൽ ട്രഷററുടെ ഒപ്പിന് പകരം ട്രംപിൻറെ ഒപ്പും, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറിൻറെ ഒപ്പും നോട്ടുകളിൽ ഉണ്ടാകും. ട്രംപിൻറെ ഒപ്പുള്ള ആദ്യത്തെ 100ഡോളർ ബില്ലുകൾ ഈ ജൂണിൽ അച്ചടിക്കും. വരും മാസങ്ങളിൽ മറ്റ് തുകകളുടെ നോട്ടുകളും പ്രചാരത്തിൽ വരും. നോട്ടുകളുടെ ഡിസൈനുകളിൽ മാറ്റം ഉണ്ടാകില്ല. ട്രംപിൻറെ ചിത്രം പതിപ്പിച്ച സ്മാരക സ്വർണനാണയത്തിന് ഫെഡൽ ആർട്സ് പാനൽ അംഗീകാരം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *