VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 1,100 ലേറേ വ‍്യാജ ബോംബ് ഭീഷണി നടത്തിയ പ്രതി പിടിയിൽ

ന‍്യൂഡൽഹി: ഹൈക്കോടതികൾ, സ്കൂളുകൾ എന്നിങ്ങനെ രാജ‍്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 1,100ലേറേ വ‍്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ. മൈസൂർ സ്വദേശിയായ ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്. 47 കാരനായ ഇയാൾ തൊഴിൽ രഹിതനാണ്. ഒരു വാടക വീട്ടിൽ താമസിച്ച് വരുകയായിരുന്നു ഇയാൾ. ശ്രീനിവാസിൻറെ വ‍്യാജ ബോംബ് ഭീഷണിയെ തുടർന്ന് രാജ‍്യത്തുടനീളം വലിയ പരിഭ്രാന്തിയും തടസങ്ങളും സൃഷ്ടിച്ചിരുന്നു. ഇയാൾ ബോംബ് ഭീഷണി മുഴക്കിയത് എന്തിനാണെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ബിരുദാനന്തര ബിരുധധാരിയാണ് ശ്രീനിവാസ്.

Leave a Comment

Your email address will not be published. Required fields are marked *