VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർ‌ജി നിലനിൽക്കുമെന്ന് കോടതി, സുരേഷ് ഗോപിയ്ക്ക് തിരിച്ചടി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എം.പിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നേരിടണമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി തള്ളുകയായിരുന്നു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് ആരോപിച്ചുമായിരുന്നു ഹർജി.

Leave a Comment

Your email address will not be published. Required fields are marked *