മുവാറ്റുപുഴ: മണിയന്ത്രം സ്കൂൾ പരിസരത്ത് കഴിഞ്ഞ ഫെബ്രുവരി 21 ന് സ്ത്രീകൾക്ക് എതിരായി അശ്ലീയ വാക്കുകൾ ഉപയോഗിച്ച് എഴുതിയ ഫ്ളക്സ് ബോർഡ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ത്രീകൾ അടക്കം ആരും പ്രതികരിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പൊതുപ്രവർത്തകനും സിവിൽ ഡിഫൻസ് അംഗവുമായ എ പി രതീഷ് തൻ്റെ നിലപാട് വ്യക്തമാക്കി പോലീസിൽ പരാതി നൽകി ബോർഡ് നീക്കം ചെയ്തു. ഇതിൽ പിൻതുണയറിയിച്ചാണ് വനിതാദിനത്തിൻ്റെ ഭാഗമായി സാമൂഹിക പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മോളി ജെയിംസിന്റെ നേതൃത്വത്തിൽ മലർവാടി സ്ത്രീ കൂട്ടായ്മ്മ പ്രസിഡൻ്റ മോളി മൊമെന്റോ നൽകിയും ആൻസി ജോർജ്‌ജ് ഷാളണിയിച്ചും ആദരിച്ചത്. മറ്റ് അംഗങ്ങളായ അന്ന ജോർജ്ജ്, സിന്ധു രാജേഷ്, സുശീല വിജയൻ എന്നിവർ സംസാരിച്ചു. താൻ ഒറ്റക്ക് പ്രതികരിച്ചതിൽ നിരവതി കുറ്റപ്പെടുത്തലും പരിഹാസവും കേട്ടു എങ്കിലും അപ്രതീക്ഷിതമായി സ്നേഹവും തന്റേടവുമുള്ള സ്ത്രിക്കുട്ടായിമയുടെ പിൻതുണ ഏറെ സന്തോഷം നൽകുന്ന ഒന്നാണ് എന്ന് സ്വീകരണം ഏറ്റുവാങ്ങിയ രതീഷ് പങ്കുവെച്ചു.
