VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

10 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ

ബിജ്‌നോർ: 10 വയസുകാരനെ ക്രൂരമായി മർദിച്ച മദ്രസ അധ്യാപകർ അറസ്റ്റിൽ. മർദനത്തിൻറെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് യുപിയിലെ സഹാറൻപൂരിൽ 25, 30 വയസുള്ള രണ്ട് അധ്യാപകരാണ് അറസ്റ്റിലായത്. ഒരു അധ്യാപകൻ കുട്ടിയെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ കുട്ടിയെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ കാണാം. മൂന്നാമതൊരാൾ സംഭവം ഫോണിൽ പകർത്തിയതായാണ് വിവരം. ഗംഗോ പൊലീസ് സ്റ്റേഷനിൽ പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വീഡിയോയും പൊലീസിന് കൈമാറി. എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മദ്രസ ജീവനക്കാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഏപ്രിൽ 3 നാണ് വീഡിയോ പുറത്തുവന്നത്.

Leave a Comment

Your email address will not be published. Required fields are marked *