VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വാട്ട്സാപ്പ് കോൾ സു​ഗമമാക്കാം; നോയിസ് കാൻസലേഷൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

യു.എസ്: യാത്ര ചെയ്യുമ്പോഴും തിരക്കിനിടയിലും സുഖമായി ഒരു ശല്യവും ഇല്ലാതെ വാട്‌സ് ആപ്പ് കോളും വീഡിയോ കോളും ചെയ്യാൻ കഴിഞ്ഞാൽ അടിപൊളിയല്ലേ?. പുറത്തുനിന്നുള്ള ഒരു ശല്യവും കോളിനിടയിൽ ശല്യപ്പെടുത്തില്ല എന്നർഥം. വാട്‌സ് ആപ്പ് കോളുകൾ ചെയ്യുമ്പോൾ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി സംഭാഷണം കൂടുതൽ വ്യക്തമാക്കാനായുള്ള നോയിസ് കാൻസലേഷൻ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.26.14.1 ലാണ് നിലവിൽ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.വാട്‌സ്ആപ്പ് കോളുകൾ ആരംഭിക്കുമ്പോൾത്തന്നെ ഈ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷൻ കോളിംഗ് മെനുവിൽ ഉണ്ട്. വാഹനങ്ങളുടെ ശബ്ദമോ കാറ്റോ തുടങ്ങി സംഭാഷണത്തിന് ശല്യമാകുന്ന എല്ലാ ശബ്ദത്തെയും ഫിൽറ്റർ ചെയ്ത് മാറ്റാൻ ഇതിന് കഴിയും.

വിളിക്കുന്ന രണ്ട് പേർക്കും വ്യക്തമായി കേൾക്കണമെങ്കിൽ രണ്ട് പേരും കോളിംഗ് മെനുവിൽ നൽകിയിരിക്കുന്ന പ്രത്യേക ഓപ്ഷൻ ഓൺ ചെയ്യണം. ഒരാൾ മാത്രമേ ഇത് ഓൺ ചെയ്തിട്ടുള്ളൂ എങ്കിൽ മറുഭാഗത്തുള്ള വ്യക്തിക്ക് മാത്രമേ വ്യക്തമായി കേൾക്കാൻ കഴിയുകയുള്ളൂ. മികച്ച ഓഡിയോ അനുഭവം ലഭിക്കാൻ കോൾ വിളിക്കുന്ന രണ്ട് പേരും നോയിസ് കാൻസലേഷൻ ഫീച്ചർ ഓൺ ചെയ്യേണ്ടതുണ്ട്.

വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പ് ഈ ഫീച്ചർ ലഭ്യമാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ആൻഡ്രോയിഡ് ആപ്പ് പതിപ്പ് 2.26.11.8-നുള്ള വാട്ട്സ്ആപ്പ് ബീറ്റയിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. അതേസമയം മെറ്റാ, വാട്ട്സ്ആപ്പിനായി നിരവധി പുതിയ സവിശേഷതകൾ പുറത്തിറക്കിയതായി റിപ്പോർട്ടുണ്ട്. ടെസ്റ്റ്ഫ്‌ലൈറ്റ് വഴി നിലവിൽ ബീറ്റയിലുള്ള ആപ്പിൾ കാർപ്ലേയ്ക്കായി ഒരു പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. മാനേജ് സ്റ്റോറേജ് ഓപ്ഷൻ വഴി ചാറ്റുകൾക്കുള്ളിലെ വലിയ ഫയലുകൾ സ്വമേധയാ കണ്ടെത്താനും ഇല്ലാതാക്കാനും ആപ്പ് ഇപ്പോൾ ഉപയോക്താക്കളെ അനുവദിക്കുന്നു. iOS ഉപകരണങ്ങളിൽ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഇത് ചേർത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *