VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അങ്കമാലി എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു

അങ്കമാലി: എറണാകുളം അങ്കമാലിയിൽ എം.സി റോഡിൽ വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു യാത്രക്കാരനും പരുക്ക് പറ്റി. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോടേയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *