VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെ

ഇടുക്കി: മൂന്ന് ഉന്നതികളി ലായാണ് ഇടമലക്കുടി യിൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്. സൊസൈറ്റിക്കുടി, മുളകുതറ കുടി, പരപ്പയാർക്കുടി എന്നീ മൂന്ന് ഉന്നതികളിൽ രാവിലെ എട്ട് മണിക്ക് പോളിംഗ് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെറ്റ് വർക്ക് പ്രശ്‌നം തരണം ചെയ്യാൻ വയർലെസ് സെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വയർലെസ് സെറ്റ് വഴിയാണ് ഡേറ്റ അപ്ഡേഷൻ, പി.ആർ ആപ്ലിക്കേഷനിലൂടെ ഓരോ സമയത്തെയും പോളിംഗ് ശതമാനത്തിന്റെ അപ്ഡേഷനും ഒരുക്കും. എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകളും റെക്കോർഡ് ചെയ്യുവാനായിട്ട് വെബ്കാസ്റ്റിംഗും അതിൽ എന്തെങ്കിലും തടസങ്ങൾ നേരിട്ടു കഴിഞ്ഞാൽ ബദലായി സി.സി.റ്റി.വി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെയാണ് ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികുളം സബ് കളക്ടർ റിട്ടേണിംഗ് ഓഫീസറുമായ വി.എം ആര്യ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *