VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് പരാതി

തൊടുപുഴ: തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് പരാതി. ഇതേ തുടർന്ന് തൊടുപുഴയിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഇലക്ഷൻ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിരുന്ന ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ഇന്ന് നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കുറച്ച് പേർക്കുള്ള പോസ്റ്റൽ ബാലറ്റ് മാത്രമാണ് എത്തിച്ചതെന്ന് എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് റ്റി.എം ഹാജിറ പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറത്തായെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *