പത്തനംതിട്ട: വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ പരാതിയുമായി കോൺഗ്രസ്. വോട്ടിങ്ങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോ മാത്രമേ വ്യക്തമായിട്ടുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിനെതിരേയാണ് ആക്ഷേപം. നേതാക്കൾ ജില്ലാ കളക്റ്ററെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്റ്റർ വ്യക്തമാക്കിയതായാണ് വിവരം.
