VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുതലക്കോടം മുത്തപ്പന്റെ തിരുനാൾ; 2026 ഏപ്രിൽ 16 വ്യാഴം മുതൽ മെയ് ഒന്ന് വെള്ളി വരെ

തൊടുപുഴ: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ ഏപ്രിൽ 16 മുതൽ മെയ് ഒന്ന് വരെ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാദർ സെബാസ്റ്റ്യൻ ആരോലിച്ചാലിൽ അറിയിച്ചു.

ഏപ്രിൽ 16 ചൊവ്വാഴ്ച്ച രാവിലെ 5.45 നും ഏഴിനും രാത്രി ഏഴിനും വിശുദ്ധ കുർബാന. രാവിലെ 10ന് ഫാദർ മാനുവൽ ചെമ്പരത്തിയും വൈകുന്നേരം 4.30ന് ഫാദർ ജോസ് പൊതൂരും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 17 വെള്ളിയാഴ്ച്ച രാവിലെ 10ന് ഫാദർ സിറിയക് മഞ്ഞക്കടമ്പിലും വൈകുന്നേരം 4.30ന് ഫാദർ സെബാസ്റ്റ്യൻ കണിമറ്റത്തിലും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 18 ശനി രാവിലെ 10ന് ഫാദർ ജെയിംസ് ഐക്കരമറ്റവും വൈകുന്നേരം 4.30ന് ഫാദർ ജോസഫ് മുണ്ടുനടയിലും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 19 ഞായറാഴ്ച്ച രാവിലെ 7.15ന് ഫാദർ ജോസഫ് അടപ്പൂരും 10ന് ഫാദർ ജോർജ്ജ് ചേറ്റൂരും വൈകുന്നേരം 4.30ന് ഫാദർ കുര്യാക്കോസ് കൊടകല്ലിലും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 20 തിങ്കളാഴ്ച്ച രാവിലെ 10ന് ഫാദർ ജോർജ്ജ് തൃക്കണശേരിലും വൈകുന്നേരം 4.30ന് ഫാദർ മാനുവൽ പിച്ചളക്കാട്ടും വിശുദ്ധ കുർബാന അർപ്പിക്കും.

ഏപ്രിൽ 21 ചൊവ്വ രാവിലെ ഏഴിന് ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും. തുടർന്ന് കൊടിയേറ്റ്. ഉച്ചകഴിഞ്ഞ് 2.30ന് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിലും വൈകുന്നേരം 4.30ന് ഫാദർ ഫ്രാൻസിസ് മഠത്തിപറമ്പിലും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 22 ബുധനാഴ്ച്ച രാവിലെ 7.30ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. രാവിലെ 10ന് ഫാദർ തോമസ് ഉറുമ്പിത്തടത്തിലും ഉച്ചകഴിഞ്ഞ് 2.30ന് ഫാദർ പോൾ എടത്തൊട്ടിയും വൈകുന്നേരം 4.30ന് ഫാദർ ജോർജ്ജ് മാതേയ്ക്കലും വൈകുന്നേരം ആറിന് ഫാദർ ജോസഫ് കല്ലറയ്ക്കലും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 23 വ്യാഴാഴ്ച്ച രാവിലെ ഏഴിന് ഫാദർ ജോർജ്ജ് പള്ളിക്കുന്നേലും 8.30ന് ഫാദർ ജോർജ്ജ് താനത്തുപറമ്പിലും ഉച്ചകഴിഞ്ഞ് 2.30ന് ഫാദർ തോമസ് വിലങ്ങുപാറയും വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം അഞ്ചിന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും. തുടർന്ന് പ്രദക്ഷിണം. ഏപ്രിൽ 24 വെള്ളിയാഴ്ച്ച രാവിലെ 8.30ന് ഫാദർ വർ​ഗീസ് കണ്ണാടൻ വിശുദ്ധ കുർബാന അർപ്പിക്കും. 10.30ന് കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പൊന്തിഫിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, കോഴിലേലം. ഉച്ചകഴിഞ്ഞ് 2.30ന് ഫാദർ ടോം മഠത്തിക്കണ്ടത്തിലും ഫാദർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും.

ഏപ്രിൽ 25 ശനിയാഴ്ച്ച രാവിലെ 10ന് ഫാദർ മാത്യു അത്തിക്കലും വൈകുന്നേരം 4.30ന് ഫാദർ പോൾ കാരക്കൊമ്പിലും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 26 ഞായറാഴ്ച്ച രാവിലെ 10ന് ഫാദർ ജോർജ്ജ് തൃക്കണശ്ശേരിലും വൈകുന്നേരം 4.30ന് ഫാദർ മാനുവൽ പിച്ചളക്കാട്ടും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 27 തിങ്കളാഴ്ച്ച വൈകുന്നേരം 4.30ന് ഫാദർ കുര്യാക്കോസ് കണ്ണമ്പിള്ളിയും ഏപ്രിൽ 28 ചൊവ്വാഴ്ച്ച വൈകുന്നേരം 4.30ന് ഫാദർ മാത്യു കൊച്ചുമുണ്ടൻമലയിലും ഏപ്രിൽ 29 ബുധനാഴ്ച്ച വൈകുന്നേരം 4.30ന് ഫാദർ മാത്യു തോട്ടത്തിമ്യാലിലും ഏപ്രിൽ 30 വ്യാഴാഴ്ച്ച വൈകുന്നേരം 4.30ന് ഫാദർ സോട്ടർ പെരിങ്ങാരപ്പിള്ളിലും വിശുദ്ധ കുർബാന അർപ്പിക്കും. മെയ് ഒന്നിന് വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് ഫാദർ തോമസ് പൂവ്വത്തിങ്കൽ വിശുദ്ധ കുർബാന അർപ്പിക്കും. 10.30ന് ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, കോഴിലേലം. ഉച്ചകഴിഞ്ഞ് 2.30ന് ഫാദർ ജോസഫ് താന്നിക്കലും വൈകുന്നേരം 4.30ന് ഫാദർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിലും വിശുദ്ധ കുർബാന അർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *