VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കിയിൽ വേനൽചൂട് കടുക്കുന്നു; ജില്ലയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു: മുട്ടം, പെരുമറ്റം സ്വദേശികളായ രണ്ട് പേർക്കാണ് പൊള്ളലേറ്റത്

തൊടുപുഴ: മുട്ടം കളപ്പുരയ്ക്കൽ നാരായണൻ, പെരുമറ്റം സ്വദേശിനി ആശ എന്നിവർക്കാണ് സൂര്യാതപമേറ്റത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് നാരായണന് പൊള്ളലേറ്റത്. തലകറക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ തന്നെ മുട്ടം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ സൂര്യാതപമാണെന്ന് സ്ഥിരീകരിക്കുകയും ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, വൈസ് പ്രസിഡന്റ് അലീന വർഗീസ്, മെമ്പർമാരായ ശ്രീജ ശ്രീജി, റെജി ഗോപി എന്നിവരടങ്ങുന്ന ജനപ്രതിനിധികൾ നാരായണനെ സന്ദർശിച്ചു. മറ്റൊരു സംഭവത്തിൽ, വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയാണ് പെരുമറ്റം സ്വദേശിനി ആശയ്ക്ക് മുഖത്ത് പൊള്ളലേറ്റത്. ഇവരും ചികിത്സ തേടിയിട്ടുണ്ട്. ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *