VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വി.റ്റി ബൽറാം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതോടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെ സംസ്ഥാന സർക്കാരിനെ ട്രോളിക്കൊണ്ട് പോസ്റ്റുകളും എത്തുകയാണ്. ഇപ്പോൾ മന്ത്രി വി ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി വി.റ്റി ബൽറാം. ‘ഒരു ചോദ്യം.. ഈ പവർകട്ട് എന്ന് കേട്ടിട്ട് എത്ര കാലമായി???’ എന്ന ശിവൻകുട്ടിയുടെ 2024 ഏപ്രിൽ അഞ്ചാം തീയതിയിലെ ഫെയ്‌സ്ബുക്ക് കുറിപ്പിൻറെ സ്‌ക്രീൻ ഷോട്ടാണ് ബൽറാം പങ്കുവച്ചത്.

അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ? എന്നാ ചോദ്യത്തോടെയാണ് പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധി പേരാണ് വൈദ്യുതി നിയന്ത്രണത്തേക്കുറിച്ച് കമൻറ് ചെയ്തിരിക്കുന്നത്. വൈദ്യുതി ഉപഭോഗം117 ദശലക്ഷം യൂണിറ്റിന് മീതേ എത്തിയതോടെയാണ് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി തുടങ്ങിയത്.

രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. രാത്രി കാലങ്ങളിലെ കറണ്ട് കട്ട് പതിവായിരിക്കുകയാണ്. എന്നാൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *