VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുഖ്യമന്ത്രി സ്ഥാന തർക്കം; ഡൽഹിയിൽ കെ.സി – രാഹുൽ അടിയന്തര കൂടിക്കാഴ്ച്ച

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലെ രാഹുലിൻറെ വസതിയിലാണ് ചർച്ച. രാഹുൽ അടിയന്തരമായി വിളിപ്പിച്ചതനുസരിച്ചാണ് കെസി എത്തിയതെന്ന് സൂചന. കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ തൻറെ വിശ്വസ്തനെ വിളിപ്പിച്ചിരിക്കുന്നത്. കെസിയെ കേരളത്തിലേക്കു വിടാൻ രാഹുൽ തയാറാകുമോ എന്നതിനെ കൂടി ആശ്രയിച്ചിരിക്കും കേരളത്തിലെ നേതൃത്വ തർക്കത്തിൻറെ പരിഹാരം. ഇതിനിടെ, മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള മത്സരത്തിൽ നിന്നു പിന്മാറാൻ കെസി സന്നദ്ധത അറിയിച്ചതായും, രമേശ് ചെന്നിത്തല വിഭാഗം സമവായത്തിനു സമ്മതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെസിയെ പിന്തുണയ്ക്കുന്ന കൂടുതൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം, രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് എന്നിവയാണ് ഒത്തുതീർപ്പ് ഫോർമുലയിലെ പ്രധാന നിർദേശങ്ങളെന്നും സൂചന.

Leave a Comment

Your email address will not be published. Required fields are marked *