VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

10, 12 പരീക്ഷാ ഫലമറിയാൻ കൈറ്റിൻ്റെ പോർട്ടലും സഫലം ആപ്പും സജ്ജം

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും വിശകലനവും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫൊർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ സംവിധാനം സജ്ജമായി. www.results.kite.kerala.gov.in എന്ന ക്ലൗഡ് അധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി, ഫല പ്രഖ്യാപനം നടന്ന ഉടനെ ഫലങ്ങളറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITE എന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം. വ്യക്തിഗത റിസൽറ്റുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

റിസൽട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന എസ്എസ്എൽസി പരീക്ഷാഫലം സംസ്ഥാന സർക്കാരിൻറെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ നമ്മുടെ കേരളം ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ തത്സമയം ലഭ്യമാകും. തിരക്കേറിയ സമയങ്ങളിൽ വെബ്‌സൈറ്റുകൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി ലളിതമായി ഫലം അറിയാൻ ഇത് സഹായിക്കും.

വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായാണ് പരീക്ഷാ ഫലങ്ങളും ‘നമ്മുടെ കേരളം’ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ Nammude Keralam ആപ്പ് ഡൗൺലോഡ് ചെയ്യുക, ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക, ഹോം പേജിലെ SSLC Results എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക, രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി സബ്മിറ്റ് ചെയ്യുക.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ – Android (play store) https://play.google.com /store/apps/details?id=com.itmission.nk, App Store): https://apps.apple.com/in/app/nammude-keralam/id1595554541.

Leave a Comment

Your email address will not be published. Required fields are marked *