VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായി. 101 വോട്ടുകളോടെ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു. ഇടതു പക്ഷത്ത് നിന്ന് മത്സരിച്ച എ.സി. മൊയ്തീന് 35 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ബി.ബി ഗോപകുമാർ മൂന്ന് വോട്ടുകളും നേടി. ചരിത്രത്തിലാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതുവരെ ഇടത്-വലതുമുന്നണികൾ മാത്രമായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിൽ ഇത്തവണ എൻഡിഎയിൽ നിന്നും ജയിച്ചെത്തിയ ബിജെപി അംഗവുമുണ്ട്. ഇതോടെ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നിയമസഭ.

Leave a Comment

Your email address will not be published. Required fields are marked *