VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

സി.ജെ.പിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത് രാജ്യസുരക്ഷ ഭീഷണിയെത്തുടർന്നെന്ന് കേന്ദ്രം

ന‍്യൂഡൽഹി: രാജ‍്യസുരക്ഷ‍യ്ക്ക് ഭീഷണിയാണെന്ന രഹസ‍്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്രം പൂട്ടിച്ചതെന്ന് റിപ്പാർട്ട്. സിജെപി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നെങ്കിലും വിലക്ക് നേരിടേണ്ടി വന്നേക്കും. നിലവിൽ ഇൻസ്റ്റഗ്രാമിൽ 19 മില‍്യൺ ഫോളേവേഴ്സുണ്ട് സിജെപിക്ക്. എക്സ് അക്കൗണ്ടിനു പിന്നാലെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ബിജെപി വിലക്കിയേക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജസ്റ്റിസ് സൂര‍്യകാന്ത് രാജ‍്യത്തെ തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രൂപംകൊണ്ട രാഷ്ട്രീയ ആക്ഷേപഹാസ‍്യ മുന്നണിയാണ് സിജെപി. ഭരണകൂടം കണക്കാക്കാൻ മറന്നു പോയവർക്കുള്ള രാഷ്ട്രീയ പാർട്ടിയാണിതെന്നാണ് സിജെപിയുടെ വെബ്സൈറ്റിൽ നിന്നും വ‍്യക്തമാകുന്നത്. മടിയന്മാരുടെയും തൊഴിൽ രഹിതരുടെയും ശബ്ദമാകുക എന്നതാണ് സിജെപിയുടെ ടാഗ്‌ലൈൻ.

Leave a Comment

Your email address will not be published. Required fields are marked *