VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർ‌ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ അടക്കം ഉയർന്ന ശ്രേണിയിലേക്കുള്ള ബസുകളിൽ സൗജന്യ യാത്ര നൽകുന്നത് അപ്രായോഗികമെന്നാണ് കെഎസ്ആർടിസി വിദഗ്ധ സമിതി റിപ്പോർട്ട്. റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കാനുമാണ് സമിതിയുടെ നിർദേശം. പദ്ധതി നടപ്പാലാക്കുന്നതുവഴി കെഎസ്ആർടിസിക്കുണ്ടാവുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി സർക്കാരിന് പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരും. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടിക്ക് പുറമേയാണിത്. നിലവിൽ 20 മുതൽ 25 ലക്ഷത്തിനടുത്ത് ആളുകളാണ് കെഎസ്ആർടിസിയിൽ യാത്രചെയ്യുന്നത്. സൗജന്യമാക്കുന്നതോടെ ഇത് വർധിച്ചേക്കുമെന്നാണ് കെഎസ്ആർടിസിയുടെ നിഗമനം. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതു പ്രകാരം ജൂൺ 15 നകം പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *