ഇടുക്കി: ഇന്ന് രാവിലെയാണ് ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശിയായ മാരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകനെ സ്കൂളിൽ അയക്കാൻ പോകുന്നതിനായി റോഡിലേയ്ക് ഇറങ്ങിയപ്പോൾ കാട്ടാന ആക്രമിയ്കുകയായിരുന്നു. കനത്ത മൂടൽ മഞ്ഞ് കാരണം റോഡിൽ നിലയുറപ്പിച്ചിരുന്ന ആനകളെ കാണാൻ ഇവർക്ക് ആയില്ല. സംഭവത്തിൽ പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. മാരിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനും തുടർ നടപടികൾക്കുമായി വിട്ടു കൊടുക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. പിന്നീട് ചർച്ചയെ തുടർന്നാണ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഇടുക്കിയിലേയ്ക് കൊണ്ടു പോയത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന പ്രശ്നത്തിന് പരിഹാരം നിർദേശിയ്ക്കതെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഏറ്റു വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ ചികിത്, ഭാവി തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഉറപ്പ് കിട്ടണമെന്നും നാട്ടുകാർ ആവശ്യപെടുന്നു.
സംസ്ഥാനത്ത് ഏറ്റവും അധികം കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ് മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്ന് കിടക്കുന്ന ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. വർഷങ്ങൾക് മുൻപ് ജനകീയ പ്രതിഷേധത്തെ തുടർന്ന് അരിക്കൊമ്പനെ കാട് കടത്തിയപ്പോൾ, മറ്റ് ഒറ്റയാൻ മാരെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിയ്ക്കുമെന്നും ആനകളുടെ സാനിദ്യം എവിടെയെന്നു അറിയുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്നും കാർഷിക, ജനവാസ മേഖലയ്ക് ചുറ്റും സോളാർ ഫെൻസിങ് നിർമ്മിയ്ക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ഒന്നും നടപ്പിലായില്ല.
നിലവിൽ ആർ ആർ ടി സംഘത്തിന് ആനകളെ തുരത്താൻ ആവശ്യമായ ആയുധങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. അപകടം നടക്കുമ്പോൾ ഉണ്ടാകുന്ന സ്ഥിരം വാഗ്ദാനം അല്ലാതെ കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
