VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ഇടുക്കി: 2017 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി ജില്ലയിൽ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റിൽ വച്ച് 3.100 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. മുതലക്കോടം മേച്ചേരിയിൽ വീട്ടിൽ റഷീദ്, പെരുമ്പള്ളിച്ചിറ മുണ്ടയ്ക്കൽ വീട്ടിൽ നെസ്സൽ, പെരുമ്പള്ളിച്ചിറ കൊച്ചുപറമ്പിൽ വീട്ടിൽ നൗഫൽ എന്നിവരാണ് പ്രതികൾ. മൂന്ന് വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിമാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ ജഡ്ജ് ഡോ. പി.കെ ജയകൃഷ്ണൻ ശിക്ഷ വിധിച്ചിരിക്കുന്നത്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം.എൻ രഘുനാഥൻ നായരും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസാണിത്. കേസ് ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറായിരുന്ന റ്റി.എ അശോക് കുമാർ അന്വേഷണം നടത്തി കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *