VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ അനർഥങ്ങളുണ്ടാവുമെന്ന് പറയുന്ന മുരളീധരൻറെ പഴയ വീഡിയോ കുത്തിപ്പൊക്കി നെറ്റിസൺസ്

തിരുവനന്തപുരം: കേരളത്തിൽ നിപയും കൊറോണയുടമടക്കം സ്ഥിരീകരിച്ചതിനെക്കുറിച്ചുള്ള ആരോഗ്യമന്ത്രി കെ മുരളീധരൻറെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഇടതു ഹാൻഡിലുകളാണ് വീഡിയോ വീണ്ടും പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഷിഗല്ലയും നിപയുമാടക്കം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്. എരണം കെട്ടവർ നാടു ഭരിച്ചാൽ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021 ൽ മുരളീധരൻ പറഞ്ഞിരുന്നത്. മര്യാദയ്ക്ക് ഒരു ആഘോഷവും സംസ്ഥാനത്ത് നടന്നിട്ട് വർഷങ്ങളായെന്നും ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ അനർഥങ്ങൾ‌ സംഭവിക്കുമനമെന്നും മുരളീധരൻ പറഞ്ഞിരുന്നു. അടുത്തകാലത്ത് നിപ എന്നൊരു രോഗം വന്നു. അത് കേരളത്തിൽ മാത്രമാണ് ഉണ്ടായത്. വവ്വാലിൽ നിന്നാണ് രോഗത്തിൻറെ ഉത്ഭവമെന്നാണ് ശാസ്ത്രീയമായി കണ്ടെത്തിയത്. കരുണാകരനും എ.കെ. ആൻറണിയുമൊക്കെ ഭരിച്ചിരുന്ന കാലത്തും വവ്വാലുകൾ കേരളത്തിലുണ്ടായിരുന്നു. എന്താണ് ഇപ്പോൾ രോഗം പടരാനുള്ള കാരണം? എന്നുമാണ് മുരളീധരൻ ചോദിച്ചിരുന്നത്. ഇപ്പോഴും ഇതേ അഭിപ്രായം തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഇതിനെതിരേ നിരവധി ട്രോളുകളും ഉയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *