VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഓടകൾ നിറഞ്ഞു കവിഞ്ഞ് മലിഞ്ഞ ജലം റോഡിലൂടെ ഒഴുകുന്നു

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിന്റെ പാലം മുതൽ പശുമല കവലയിലെ സ്പ്രിംഗ്ഡാല റിസോർട്ടിന്റെ ഭാഗം വരെയുള്ള ഓടകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി മഴക്കാലം എത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല, ശക്തമായ മഴയിൽ ഓടയിലൂടെ വെള്ളം ഒഴുകി പോകാൻ സാധിക്കാതെ റോഡിലൂടെയാണ് ഒഴുകുന്നത്.. അതും കൂടാതെ വണ്ടിപ്പെരിയാർ മുസ്ലിം പള്ളിയിലേക്ക് പോകുന്ന പാതയിൽ ഒട്ടനവധി ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയുമായ വണ്ടിപ്പെരിയാർ മേലെ കൂടല്ലൂർ ഭാഗത്ത് ഓട നിറഞ്ഞു ഒഴുകുവാൻ തുടങ്ങിയിട്ട് മാസങ്ങളായി. കാൽനട യാത്രയും ദുസ്സഹനമാവുകയാണ്.

ഒട്ടനവധി ജനങ്ങളും വിദ്യാർത്ഥികളും കാൽനടയായി യാത്ര ചെയ്യുന്ന പാതയിലാണ് ഈ അവസ്ഥ.. വീടുകൾ തോറും കയറി ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും വീട്ടിൽ വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, മറ്റ് പദാർത്ഥങ്ങൾ കണ്ടെത്തി വീട്ടുടമയ്ക്ക് ശാസനം നൽകുമ്പോൾ അധികാരികളുടെ കൺമുമ്പിൽ ആണ് മാലിന്യ ജലം റോഡിലൂടെ ഒഴുകുന്നത്. മഴക്കാലം ആയതോടുകൂടി മാറാരോഗങ്ങൾ പിടിമുറുക്കുന്ന ഈ സമയത്തും കണ്ടില്ല കേട്ടില്ല എന്ന മനോഭാവമാണ് അധികാരികളുടെ സൈഡിൽ നിന്നും ഉണ്ടാകുന്നത്.

ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ മാറാരോഗങ്ങൾ പിടിമുറുക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആഹ്വാനം ചെയ്യും എന്നും മുസ്ലിം യൂത്ത് ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് നൗഫൽ കെ എ, ജനറൽ സെക്രട്ടറി മാഹിൻ ഹനീഫ, മണ്ഡലം സെക്രട്ടറി അൻവർഹസൻ എന്നിവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *