VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെ.എസ്.ആർ.ടി.സി ബസില്ല; തിങ്കളാഴ്ച്ച ആരംഭിക്കുന്ന സൗജന്യ യാത്ര തൊമ്മൻകുത്തിലെ സ്ത്രീകൾക്ക് സ്വപ്നങ്ങളിൽ മാത്രം

തൊടുപുഴ: വണ്ണപ്പുറം മുതൽ പ്ലാൻ്റേഷൻ, വെൺമറ്റം, ദർഭത്തൊട്ടി, തൊമ്മൻകുത്ത്, നാൽപ്പതേക്കർ, മുളപ്പുറം, കോട്ടക്കവല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറ് കണക്കിന് സ്ത്രീകളാണ് ദിനംപ്രതി വിവിധ ജോലികൾക്കായി പോകുന്നത്. തൊടുപുഴയിലെ വിവിധ ടെക്സ്റ്റയിൽസുകളിലും വരുമാനം കുറഞ്ഞ മറ്റ് ജോലികൾക്കും പോകുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയിലൂടെ പ്രതിമാസം നല്ലൊരു തുക അധികം നിൽക്കും. കൂടാതെ ദൂരസ്ഥലങ്ങളിലേയ്ക്ക് പുതിയ ജോലി തേടുന്നതിനും സൗജന്യ യാത്ര ഉപകാരപ്പെടും. ഇതു വഴി ഒരോ കുടുംബത്തിനും സർക്കാരിന് പ്രതിമാസം 3000 രൂപ വരെ നൽകാനാകും.

എന്നാൽ കെ.എസ്.ആർ.റ്റി.സി തൊടുപുഴ ഡിപ്പോയിൽ നിന്ന് ഒരു ബസ് പോലും തൊമ്മൻകുത്തിലേയ്ക്ക് സർവ്വീസ് നടത്തുന്നില്ല. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നിൻ്റെ സ്ഥിതിയാണിത്. പതിറ്റാണ്ടുകളായി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും ആരംഭിക്കാത്ത തൊടുപുഴ താലൂക്കിലെ ഏക പ്രദേശം തൊമ്മൻകുത്താണ്.

കരിമണ്ണൂർ കോട്ടക്കവല, മുളപ്പുറം നാൽപ്പതേക്കർ, ദർഭത്തൊട്ടി, തൊമ്മൻകുത്ത് പ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്ത്രീ യാത്രക്കാർക്കാണ് പുതിയ സർക്കാരിൻ്റെ യാത്രാ സൗജന്യം നഷ്ടമാവുക. തൊടുപുഴ എം.എൽ.എ പ്രശ്നത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. തൊടുപുഴ ഡിപ്പോയിൽ നിന്ന് കരിമണ്ണൂർ തൊമ്മൻകുത്ത് മുണ്ടൻ മുടി വഴി ചെറുതോണിയിലേയ്ക്ക് ഒരു ഓർഡിനറി സർവ്വീസ് ആരംഭിക്കുവാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *