VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വോട്ടിന്റെ ഭൂരിപക്ഷം ഫോൺ നമ്പരാക്കി റോയി കെ പൗലോസ് എം.എൽ.എ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷം തന്റെ പുതിയ ഫോൺ നമ്പറാക്കി എം.എൽ.എ മാറ്റുകയായിരുന്നു….. കേരളം മുഴുവൻ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിനെതിരെ 23,822 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് വിജയം. വോട്ടുകളുടെ ഭൂരിപക്ഷം അവസാനത്തെ അഞ്ച് അക്കം ആക്കുകയായിരുന്നു. 99470 23822 എന്നതാണ് എം.എൽ.എ യുടെ പുതിയ മൊബൈൽ നമ്പർ. നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന 94474 21666 എന്ന മൊബൈൽ നമ്പറിലും എം.എൽ.എ യെ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *