VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കി മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കും; അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ജൂൺ 16 ന്

ഇടുക്കി: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നടപ്പിലാക്കുന്ന ‘റൈസ്’ (RISE – Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ഇടുക്കി നിയമസഭാ മണ്ഡലതല മെറിറ്റ് അവാർഡ് വിതരണം ചൊവ്വാഴ്ച നടക്കും. 2026 ജൂൺ 16 ചൊവ്വ രാവിലെ 10 മണിക്ക് ചെറുതോണി ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവ്വഹിക്കും. ഇടുക്കി എം.എൽ.എ റോയ് കെ പൗലോസ് മുഖ്യാതിഥിയായിരിക്കും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും.

ഇടുക്കി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എ പ്ലസും സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയവരുമായ മുഴുവൻ പ്രതിഭകളെയും ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നതാണ്.

അർഹരായ വിദ്യാർത്ഥികളെ കൃത്യസമയത്ത് ചടങ്ങിൽ എത്തിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ വഴി മണ്ഡലത്തിലെ സ്കൂൾ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *