VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നിപയെ കുറിച്ച് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി എ.പി അനിൽ കുമാർ

കോഴിക്കോട്: നിപയെ കുറിച്ച് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി എ.പി അനിൽ കുമാർ. മുൻ കാലങ്ങളിൽ ഇവിടെ നിപ വൈറസ് വ്യാപിച്ചപ്പോൾ കൈകാര്യം ചെയ്ത നല്ലൊരു വിഭാ​ഗം മെഡിക്കൽ ടീം തന്നെയാണ് ഇപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.ഒ ഇല്ലെങ്കിലും ഡി.എം.ഒ ഇൻചാർജ്ജിന് കാര്യങ്ങൾ നിയന്ത്രിക്കാമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. നിപ കൺട്രോൾ റൂം സന്ദർശിച്ച് കോഴിക്കോട് ജില്ലാ ആരോഗ്യ സംഘവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കളക്ടറേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Comment

Your email address will not be published. Required fields are marked *