VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വ്യോമസേനാ വിമാനം തകർന്ന് വീണ് അഞ്ച് പേർ മരിച്ചു

ഗ്വാഹട്ടി: അസമിൽ വ്യോമസേനാ വിമാനം ഇടിച്ചു തകർന്നു. അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശുഭം കുമാർ, സെർജിയന്‍റ് ജിതേന്ദ്ര ശർമ, അഗ്നിവീർവായു ഖേമരം കുമവാത്, അഗ്നിവീർവായു ഡാനിഷ് അലാം എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ജോർഹട്ടിലെ എയർഫോഴ്സ് സ്റ്റേഷനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എഎൻ -32 വിമാനമാണ് ഇടിച്ചിറങ്ങിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. അസമിൽ രണ്ട് മാസം മുൻപ് യുദ്ധവിമാനം തകർന്നു വീണിരുന്നു. രണ്ട് പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *