VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കോഴിക്കോട് ഷൂ ഇടുന്നതിനിടെ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ യുവതി ചികിത്സയിൽ

കോഴിക്കോട്: യുവതിക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂർഖൻ പാമ്പാണ് കടിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. രാവിലെ ജോലിക്ക് പോവാനായി ധൃതിയിൽ ഷൂ ഇട്ടപ്പോഴാണ് എന്തോ കടിച്ചതായി തോന്നിയത്. ഉടൻ ഷൂ അഴിച്ചുമാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടത്. പിന്നാലെ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *