പൈനാവ്: ചിന്നക്കനാലിൽ കട്ടാന ആക്രമണത്തിൽ മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഉന്നതിയിൽ താമസിയ്ക്കുന്ന ആളുകളെ കുടി ഒഴിപ്പിയ്ക്കാനുള്ള ഏതൊരു നീക്കത്തെയും തടയുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നിലയുറപ്പിച്ചിട്ടുള്ള കാട്ടാനകളെ അവിടെ നിന്നും മാറ്റുന്നതിനു പകരം അവിടെ താമസിയ്ക്കുന്ന ആളുകളെ ഒഴിപ്പിച്ച് വന്ന വിസ്തൃതി വർദ്ധിപ്പിയ്ക്കാൻ നടത്തുന്ന ഉദ്യോഗ് സഥ- ഭൂമാഫിയ കൂട്ടുകെട്ടുകളുടെ ഒത്തുകളി അവസാനിപ്പിയ്ക്കണമെന്നും സലിം കുമാർ പറഞ്ഞു.
റവന്യുഭൂമി മാത്രമുള്ള ചിന്നക്കനാൽ വില്ലേജിൽ ആനത്താരയുടെ പേരിൽ കൃഷിക്കാരെയും – തൊഴിലാളികളെയും അവരുടെ കൃഷിഭൂമിയിൽ നിന്നും താമസിയ്ക്കുന്ന വീടുകളിൽ നിന്നും ഒഴുപ്പിച്ച് വനഭുമിയാക്കുവാനുള്ള ബോധപൂർവ്വമായ നീക്കമാണ് വനം വകുപ്പ് ആരംഭിച്ചിരിയ്ക്കുന്നത് യെന്ന് സലിം കുമാർ കുറ്റപ്പെടുത്തി ഇത്തരം നീക്കങ്ങൾക്ക് എതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് സലിം കുമാർ അറിയിച്ചു. ജില്ലയിൽ അനുദിനം വർദ്ധിച്ചു വരുന്ന വന്യ ജീവി അക്രമ ങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച ചെയ്യുന്നതിനു വേണ്ടി വനം വകുപ്പ് മന്ത്രി പങ്കെടുത്ത് സർവ്വകക്ഷി യോഗം വിളിയ്ക്കണമെന്ന് എൽ.ഡി.എഫ് കൺവിനർ കൂടിയായ സലിം കുമാർ അവശ്യപ്പെട്ടു.
