കാസർഗോഡ്: ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിക്കെതിരെ യുവതി പരാതി നൽകി. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെയാണ് പരാതി. സംഭവത്തിൽ അനുരാഗിനെതിരേ പാർട്ടി നടപടി സ്വീകരിച്ചേക്കും.
