തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വെങ്ങല്ലൂർ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി കളിപ്പാട്ടങ്ങളും ക്രയോൺസും ബുക്കുകളും നൽകി. യൂണിറ്റ് പ്രസിഡന്റ് എവർഷൈൻ ജോസ് – അങ്കൻവാടി അധ്യാപിക ബീമ മോൾ ഹനീഫ, എ.ജെ ഷംല എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

യൂണിറ്റ് സെക്രട്ടറി പ്രിൻസ് ജോസഫ്, യൂണിറ്റ് ട്രഷറർ ബിജിൽകുമാർ മേഖലാ സെക്രട്ടറി പി.എച്ച് ആസാദ്, മേഖല ട്രഷറർ വിനയചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് മാത്യു, മേഖല ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജോർജ്ജ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.ഇ യൂനസ്, മുൻ ജില്ലാ പ്രസിഡന്റ് പി.എ സുധീർ, ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.
