തൊടുപുഴ: വൈദ്യരത്നം ഔഷധശാലയും എ.എം.എ.ഐയും(ആയൂർവ്വേദ മെഡിക്കൽ അസോസ്സിയേഷൻ ഓഫ് ഇന്ത്യ) സംയുക്തമായി തൊടുപുഴ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ഹാളിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചും അവയ്ക്കെതിരായ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഡോ. നിത പോൾ ബോധവത്കരണ ക്ലാസ് നയിച്ചു. പൊതുജനങ്ങൾക്ക് ആരോഗ്യപരിപാലന നിർദേശങ്ങളും ആയുർവേദ പ്രതിരോധ മാർഗങ്ങളും ക്ലാസിലൂടെ പരിചയപ്പെടുത്തി.
ചടങ്ങിൽ എ.എം.എ.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ഡോ. അജിത്ത് ചിറക്കൽ, മുനിസിപ്പൽ കൗൺസിലർ ഷാഹുൽ ഹമീദ്, ഡോ. ശിൽപ വിജയൻ എന്നിവർ സംസാരിച്ചു. വൈദ്യരത്നം ഏരിയ സെയിൽസ് മാനേജർ എം.എം ഷമീർ നന്ദി രേഖപ്പെടുത്തി. മഴക്കാല രോഗപ്രതിരോധത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
