VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഗ്രാമവണ്ടി നിർദേശം തള്ളി യു.ഡി.എഫ് ഭരണസമിതി

ഇടവെട്ടി: വനിത യാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കാൻ സർക്കാർ കെ.എസ്.ആർ.റ്റി.സിയുമായി ചേർന്ന് പഞ്ചായത്തുകൾ മുഖേന നടപ്പാക്കാൻ ഉദ്ദേശിച്ച ഗ്രാമവണ്ടി പഞ്ചായത്തിനെ കടക്കെണിയിലാഴ്ത്തുമെന്ന് പറഞ്ഞ് യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ അജണ്ട മാറ്റിവയ്പ്പിക്കുകയായിരുന്നു.

സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വനിതകളുടെ സൗജന്യ യാത്രാ പദ്ധതി കെ.എസ്.ആർ.റ്റി.സിയുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം തനത് വരുമാനത്തിൽ നീക്കിയിരുപ്പില്ലാത്ത പഞ്ചായത്തുകളിൽ ഇത് പ്രയോഗികമല്ലായെന്നും പഞ്ചായത്തുകളെ കടക്കെണിയിലാഴ്ത്തുമെന്നും ആക്ഷേപമുയർന്നിരുന്നു ഇത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങൾ ഗ്രാമവണ്ടി നിർദ്ദേശത്തെ എതിർത്തത്.

എന്നാൽ കെ.എസ്.ആർ.റ്റി.സിയുടെയും മറ്റ് പൊതുഗതാഗത സേവനങ്ങളും ലഭ്യമല്ലാത്ത ഇടവെട്ടി പഞ്ചായത്തിലെ ചാലങ്കോട് ,കൂവേക്കുന്ന് ,നടയം, ശാസ്‌താംപാറ കൊത കുത്തി , വള്ളക്കടവ് മേഖലകളിലെ സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഗ്രാമവണ്ടി എന്ന നിർദേശം അംഗീകരിക്കണമെന്ന എൽ.ഡി.എഫ് അംഗങ്ങളുടെ നിർദ്ദേശം തള്ളിയ ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങളായ റ്റി.എം മുജീബ്, ഷീലദീപു രാജേഷ് ഗോപാലൻ, ബിന്ദു കിഷോർ, സൽമിനിസാർ എന്നിവർ ഭരണസമിതി തീരുമാനത്തിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തി. ഗ്രാമവണ്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശമനുസരിച്ചുള്ളതുടർ നടപടികൾ സ്വികരിച്ചില്ലായെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് എൽ.ഡി.എഫ് ജനപ്രതിനിധികൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *