എറണാകുളം: കോതമംഗലം – വടാട്ടുപാറ റൂട്ടിലെ കെഎസ്ആർടിസി യാത്രക്കാരും കാറിൽ വന്ന യാത്രക്കാരുമാണ് പുള്ളിപ്പുലിയെ കണ്ടത്. കണ്ടവരിൽ ചിലർ ഉടൻതന്നെ ഫോട്ടൊയും വിഡിയൊയും പകർത്തുന്നതിനിടയിൽ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പതിവായി സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്ത് വിശ്രമിക്കുന്ന സ്ഥലമാണിത്.
