VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

മോളിവുഡ് ടൈംസിനെതിരെ കേസ്

കൊച്ചി: സെൻസർ ചെയ്ത ഭാഗം തിയെറ്ററിൽ പ്രദർശിപ്പിച്ചതിന് മോളിവുഡ് ടൈംസ് എന്ന ചിത്രത്തിനെതിരേ കേസെടുത്തു. സെൻസർ ബോർഡിൻറെ പരാതിയിൽ സംവിധായകൻ, നിർമാതാവ്, ഡിസ്ട്രിബ‍്യൂറ്റർ, ഡിജിറ്റൽ ക്രിയേറ്റർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ ചിത്രത്തിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിൻറെ പരാതിയിൽ പറയുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്ലിൻ മുഖ‍്യ വേഷത്തിൽ അഭിനയിച്ച് ജൂൺ‌ അഞ്ചിന് തിയെറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. സിനിമ സംവിധായകനാകണമെന്ന സ്വപ്നവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രത്തെയാണ് നസ്ലിൻ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. നസ്ലിനു പുറമെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *