VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വായനാദിനത്തിൽ സത്യൻ കോനാട്ടിനെ ആദരിക്കും, ‘അക്ഷര ലോകത്തെ ഏകാന്തപഥികൻ’ – ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും

ചെറുതോണി: ഇടുക്കിയിലെ ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകരുകയും, വായനാലോകത്തേക്ക് കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനും, സാംസ്ക്കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ടിനെ വായനാദിനത്തിൽ ആദരിക്കുന്നു. നാളെ(വെള്ളിയാഴ്ച്ച / 19/06/2026) വൈകിട്ട് 3ന് ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി എ.ഡി.എം മിനി.കെ.ജോണും മുതിർന്ന മാധ്യമ പ്രവർത്തകൻ ധനപാലൻ മങ്കുവയും ചേർന്നാണ് ആദരവ് നല്കുന്നത്.

സത്യനെക്കുറിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നൂറ്റി അഞ്ച് പേർ അനുഭവങ്ങൾ പങ്ക് വെക്കുന്ന ‘അക്ഷര ലോകത്തെ ഏകാന്തപഥികൻ’ എന്ന ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും. സ്വരം സാംസ്ക്കാരിക വേദി ചെയർമാൻ പി എൽ നിസാമുദ്ദീൻ സ്വാഗതം പറയും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ്‌ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറക്കപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും, ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് അംഗം നിള ബിജു, ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് റ്റി.ഇ ചെറുതോണി പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ, കവി കെ.എസ് മധു, കെ ജി സത്യൻ, ബാബു പൗലോസ്‌, ഡോ: റോസക്കുട്ടി അബ്രാഹം, ജോസ്‌കുഴികണ്ടം, സാജൻ കുന്നേൽ, എൻ ജെ വർഗ്ഗീസ്, ലിജോ ശശിധരൻ എന്നിവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *