VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കൊച്ചിയിൽ 100 കോടിയുടെ ഫിലിം സിറ്റി; സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത് വിവിധ പദ്ധതികൾ

തിരുവനന്തപുരം: കേരളത്തിന്റെ കലാ – സാംസ്‌കാരിക മേഖലയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. കൊച്ചിയിൽ ഫിലിം സിറ്റി, തൃശൂരിൽ മ്യൂസിക് അക്കാദമി, കോഴിക്കോട് കൾച്ചറൽ പാർക്ക് എന്നിവയാണ് പ്രധാന പദ്ധതികൾ. എം.റ്റി വാസുദേവൻ നായരുടെ പേരിലാണ് കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കുന്നത്. കഥകളി, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, ഗോത്രകലാരൂപങ്ങൾ, കൂത്ത് തുടങ്ങിയവ അവതരിപ്പിക്കാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ലൈബ്രറി, തീയേറ്റർ, ആർട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, ഫുഡ്‌കോർട്ട് തുടങ്ങിയ വിവിധ സജ്ജീകരണങ്ങളും ഇവിടെ ഏർപ്പെടുത്തും. 50 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. തൃശൂരിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്ന ജോൺസർ മാസ്റ്റർ മ്യൂസിക് അക്കാദമിക്കായി അഞ്ചു കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്റി പൈറസി സെൽ രൂപീകരണവും സിനിമാ മേഖലയിൽ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *