VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

ഒരു മഴ പെയ്താൽ തൊടുപുഴ നഗരം വെള്ളത്തിൽ മുങ്ങും

തൊടുപുഴ: കാലങ്ങളായി വെള്ളക്കെട്ടിൽ മുങ്ങിതാഴുന്ന തൊടുപുഴ നഗരം ഭരണ അനാസ്ഥയുടെ ദുരിതം പേറുന്നു. കാഞ്ഞിരമറ്റം ജങ്ഷനിൽ നടു റോഡിൽ വെള്ളമുയർന്നു വ്യാപാരസ്ഥാപനങ്ങളിലും, വാഹനങ്ങൾക്ക് കേടുപാടും നിത്യ സംഭവമാണ്. മാറി വരുന്ന സർക്കാരുകൾ ധാരാളം പണം മുടക്കുന്നുണ്ടെങ്കിലും ജനങളുടെ ദുരിതത്തിനു അറുതിയില്ല.അടിസ്ഥാന വിഷയം പരിഹരിക്കാതെ യുള്ള പണം മുടക്കിൽ കാഞ്ഞിരമറ്റത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമാവില്ലെന്നു നാട്ടുകാർ പറയുന്നു.

റോഡിലെയും ഓടകളിലെയും വെള്ളം കാഞ്ഞിരമറ്റം കവലയിൽ വന്നു ചേരുന്നുവെങ്കിലും കവലയിൽ നിന്നുള്ള ഡ്രൈനേജ് വളരെ ഇടുങ്ങിയതാകുന്നതാണ് വെള്ളകെട്ടിന് കാരണം. ഡ്രൈനേജ് വലുതാക്കാൻ ഉള്ള ഇടപെടലിനു ഭരണകൂടം തയ്യാറാകാത്തത് ആണ് അടിസ്ഥാന പ്രശ്നം.

സ്കൂൾ വിദ്യാർത്ഥികൾ, വഴിയാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ പ്രദേശത്തെ ദുരിതത്തിനു വിട്ടു കൊടുത്ത് കണ്ണടച്ചിരിക്കുന്ന തദ്ദേശ സ്ഥാപനവും പി ഡബ്ല്യൂ ഡിയും ജനങ്ങളെ അവഗണിക്കുന്നത് അവസാനിപ്പിച്ച് ഈ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *