നെടുങ്കണ്ടം: സംസ്ഥാന ബഡ്ജറ്റിൽ തിളങ്ങി ഉടുമ്പൻചോല നിയോജക മണ്ഡലവും നെടുങ്കണ്ടവും. മണ്ഡലത്തിൽ ചെറുതും വലുതുമായ 38 പദ്ധതികളാണ് ബജറ്റിൽ ഇടം പിടിച്ചത്. പ്രളയത്തിൽ തകർന്ന കൂട്ടാർ പാലവും, സേനാപതി ഇല്ലിപാലവും പുനർ നിർമ്മിക്കുന്നതാണ് വലിയ പദ്ധതികൾ. ഇതേ സമയം നെടുങ്കണ്ടത്തിന് ലഭിച്ചത് കൈനിറയെ പദ്ധതികളാണ്.നെടുങ്കണ്ടത്ത് സർക്കാർ ജീവനക്കാർക്ക് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, ജില്ലാ ആശുപത്രിയിലെ സ്റ്റാഫുകൾക്ക് താമസം ഒരുക്കുവാൻ സ്റ്റാഫ് കോട്ടേഴ്സ്, ജില്ലാ ആശുപത്രിയിൽ പാർക്കിംഗ് ഗ്രൗണ്ട്, നെടുങ്കണ്ടം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റിങ് റോഡ് എന്നിവയാണ് പ്രധാന പദ്ധതികൾ.
