VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു; രാജ്യസഭയിലെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു. ജോര്‍ജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. ഇതോടെ ജോര്‍ജ് കുര്യന്‍ പാര്‍ട്ടിയുടെ സംഘടന ചുമതലയിലേക്ക് തിരികെ എത്തുമെന്നാണ് സൂചന. എന്നാല്‍ ദേശീയ തലത്തിലാണോ കേരളത്തിലാണോ പ്രവര്‍ത്തിക്കുകയെന്ന കാര്യം വ്യക്തമല്ല. 2024 ജൂണ്‍ ഒമ്പതിനാണ് മൂന്നാം മോദി സര്‍ക്കാരില്‍ ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. കഴിഞ്ഞ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വാഹക സമിതി അംഗം, കോര്‍ കമ്മിറ്റി അംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *