VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

കുട്ടനാടിന് അവധി; എം.എൽ.എയോട് പരിശോധിക്കാമെന്ന് മൈക്കിലൂടെ മറുപടി നൽകിയ മുഖ്യമന്ത്രി സ്വരം താഴ്ത്തി പറഞ്ഞത് കൊടുക്കില്ലെന്ന്

തിരുവനന്തപുരം: മൂലം വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശികഅവധി നൽകണമെന്ന എംഎൽഎയുടെ ആവശ്യത്തിന് രണ്ടു മറുപടികൾ നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൻറെ വിഡിയോ എംഎൽഎ കെ.യു. ജനീഷ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. കുട്ടനാട് എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ റെജി ചെറിയാനാണ് കുട്ടനാടിന് പ്രാദേശിക അവധി ആവശ്യപ്പെട്ട് സബ്മിഷൻ നൽകിയത്.പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മൈക്കിലൂടെ സഭയ അറിയിച്ചു. തൊട്ടു പിന്നാലെ സീറ്റിൽ ഇരുന്ന ശേഷം തിരിഞ്ഞിരുന്ന് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സതീശൻ പറയുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. ഇത്രയേയുള്ളൂ വി.ഡി. സതീശൻറെ വിശ്വാസ്യത പുറത്തു വരുന്നത് മനസിലിരിപ്പ് എന്ന കുറിപ്പോടെയാണ് ജനീഷ് കുമാർ ഈ വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. മിഥുനത്തിലെ മൂലം നാളിൽ പമ്പാ നദിയിലാണ് ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *