VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്

തിരുവനന്തപുരം: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. എൻജിനീയറിങ്ങിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് സ്വന്തമാക്കി. ജെഇഇയിലും റോഷന് ഒന്നാം റാങ്ക് ഉണ്ട്. എൻജിനീയറിങ്ങിൽ ധ്യാൻ തേജിനാണ് രണ്ടാം സ്ഥാനം. ഫാർഡമസി കാറ്റഗറിയിൽ വിനായക് നാരായണൻ ഒന്നാം റാങ്കും ജെസി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് ഫലം പ്രഖ്യാപിച്ചത്. ജൂലൈ 8ന് ആദ്യഘട്ട അലോട്ട്മെൻറ് നടക്കും. സിബിഎസ്‌ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം മൂലമാണ് കീം ഫലപ്രഖ്യാപനം വൈകിയത്. 79‌717 പേരാണ് എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. 26,943 പേർ ഫാർമസി റാങ്ക് ലിസ്റ്റിൽ ഉണ്ട്. വിദ്യാർഥികൾക്ക് cee.kerala.gov.in സൈറ്റിൽ നിന്ന് ഫലം അറിയാം.

Leave a Comment

Your email address will not be published. Required fields are marked *